കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് കലാമണ്ഡലത്തില്‍ ജോലിയില്‍ കയറും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് ആര്‍ എല്‍ വി രാമകൃഷ്ണന് നിയമനം കിട്ടിയിട്ടുള്ളത്. ചരിത്രത്തിലാദ്യമായാണ് നൃത്ത അധ്യാപനത്തിനായി പുരുഷനെ നിയമിക്കുന്നത്.
കലാമണ്ഡലത്തിന്റെ അഭിമുഖത്തിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ആര്‍ എല്‍ വി രാമകൃഷ്ണന് കഴിയുകയും ഇതോടെ ജോലി നേടാനും കഴിഞ്ഞു. നേരത്തെ പുരുഷന്‍മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ രംഗത്തുവന്നിരുന്നു. എന്നാല്‍ വിഷയം വന്‍ വിവാദമാവുകയാണ് ഉണ്ടായത്. ആര്‍ എല്‍ വി രാമകൃഷ്ണനെ പിന്തുണ നല്‍കി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.