X

തമിഴ്‌നാട്ടില്‍ ദയനീയ പ്രകടനവുമായി ബി.ജെ.പി : ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ചെന്നൈ: ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനം ദയനീയം. വോട്ടെണ്ണല്‍ പുരോഗമിക്കുബോള്‍ അണ്ണാ ഡി.എം.കെ വിമത സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍ വിജയത്തിലേക്ക് അടുക്കുകയാണ്. അതേസമയം കേന്ദ്ര ഭരിക്കുന്ന ബി.ജെ.പിയുടെ മത്സരം. ഒടുവില്‍ ലഭിച്ച ഫലപ്രകാരം നോട്ട 737 വോട്ടുകള്‍ നേടിയപ്പോള്‍ 220 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്.

നിലവില്‍ എണ്ണിയ വോട്ടുകളില്‍ ദിനകരന് 34,500 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എഐഎഡിഎംകെയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇ.മധുസൂദനന്‍ 17471 വോട്ടുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. ദിനകരന്റെ ലീഡ് ഉയര്‍ന്നതോടെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം തുടങ്ങി. മൂന്നാമതുള്ള ഡി.എം.കെയുടെ മരുത് ഗണേഷിന് 9206 വോട്ട് ലഭിച്ചിട്ടുണ്ട്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

അതേസമയം ബി.ജെ.പിയുടെ ദയനീയ പ്രകടനം ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ,

 

 

chandrika: