ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ശശികലയുടെ സഹോദരിയുടെ മകനുമായ ടി.ടി.വി ദിനകരന് വമ്പന്‍ ജയം. തമിഴ് രാഷ്ട്രീയത്തെയും ഓപിഎസ്-ഇപിഎസ് സര്‍ക്കാരിനെയും ഞെട്ടിച്ച ദിനകരന്‍, ആർ.കെ നഗറിൽ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്.
വോട്ടെണ്ണല്‍ ആരംഭിച്ച മുതലേ ലീഡ് നിലനിര്‍ത്തി മുന്നേറിയ ദിനകരന്‍, ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 2601 വോട്ടുകള്‍ക്കു മുന്നിട്ട് എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന പ്രകടനമായി. തുടര്‍ന്നു വന്ന എല്ലാ റൗണ്ടുകളിലും ഭൂരിപക്ഷം ഉയര്‍ത്തുന്ന കാഴ്ചയായിരുന്നു. വോട്ടെണ്ണല്‍ പതിനേഴാം റൗണ്ടിലെത്തിയപ്പോഴേക്കും ഭൂരിപക്ഷം 40,000 കടന്നു. തുടര്‍ന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍കെ നഗറിലെ ദിനകരന്റെ വിജയം പ്രഖ്യാപിക്കുകയായിരുന്നു.
Updating…..
ആര്‍.കെ നഗറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ടി.ടി.വി.ദിനകരന്‍, ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തമിഴ് രാഷ്ട്രീയത്തെ പിടിച്ചുലക്കി വിജയം ഉറപ്പിച്ചിരിക്കുകയാണ്. എ.ഐ.ഡിഎംകെയുടെ ഇ മധുസാദനന്‍ ആണ് രണ്ടാമത്. ഡിഎംകെ സ്ഥാനാര്‍ഥി മരുധുഗണേഷ് മൂന്നാം സ്ഥാനത്താണ്. അതേസമയം ബിജെപി നോട്ടെക്കും പിന്നിലായി. അയിരത്തിലധികം വോട്ടുകളാണ് നോട്ട നേടിയത്.
ആർകെ നഗറിൽ 35,000 വോട്ടുകൾ മാത്രം എണ്ണാൻ ബാക്കിയിരിക്കെ ദിനകരന്റെ ലീഡ് 33000 കടന്നു. 15-ാം റൗണ്ട് പൂർത്തിയാകുമ്പോൾ ദിനകരൻ–72518, മധുസൂദനൻ- 36217, മരുതു ഗണേഷ്- 18924, നാം തമിഴർ കക്ഷി- 3316, ബിജെപി -1128 എന്നിങ്ങനെയാണ് വോട്ട്.