X
    Categories: indiaNews

ബലാത്സംഗകേസിലെ പ്രതികള്‍ക്ക് സീറ്റില്ല; പകരം ഭാര്യമാര്‍ക്ക് മത്സരിക്കാമെന്ന് ആര്‍.ജെ.ഡി

പാട്‌ന: ബിഹാറില്‍ ബലാത്സംഗ കേസുകളില്‍ പ്രതികളായവര്‍ക്ക് സീറ്റ് നല്‍കാതെ ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി. കേസുകളില്‍ ഉള്‍പ്പെട്ട രണ്ട് എം.എല്‍.എമാര്‍ക്ക് ആര്‍.ജെ.ഡി. സീറ്റ് നിഷേധിക്കുകയും പകരം ആ സീറ്റുകള്‍ അവരുടെ ഭാര്യമാര്‍ക്ക് നല്‍കുകയും ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജയിലില്‍ കഴിയുന്ന ആര്‍.ജെ.ഡി നേതാവ് രാജ് ബല്ലാ യാദവിന്റെ സീറ്റ് ഭാര്യ വിദ ദേവിക്ക് നല്‍കി. നവാദ സീറ്റിലാവും വിദ ദേവി മത്സരിക്കുക. സമാന കേസില്‍ ഉള്‍പ്പെട്ട അരുണ്‍ യാദവിന്റെ സീറ്റ് ഭാര്യ കിരണ്‍ ദേവിക്കും നല്‍കി.

നിലവില്‍ പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടിക അന്തിമമല്ലന്ന് ആര്‍.ജെ.ഡി അറിയിച്ചിട്ടുണ്ട്. സീറ്റുകളുടെ വീതംവെപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായും ഇടത് പാര്‍ട്ടികളുമായും കൂടുതല്‍ ചര്‍ച്ചകളുണ്ടാവുമെന്നും ആര്‍.ജെ.ഡി നേതൃത്വം അറിയിച്ചു. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ബിഹാറില്‍ 15 സീറ്റുകള്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആവശ്യം ആര്‍.ജെ.ഡി അംഗീകരിക്കാനിടയില്ല.

 

chandrika: