X

സിപിഎം നിയമസഭാകക്ഷി യോഗത്തില്‍ റിയാസിനും ശിവന്‍കുട്ടിക്കുമെതിരെ കടുത്ത വിമര്‍ശനം

തിരുവനന്തപുരം: സിപിഎം നിയമസഭാകക്ഷി യോഗത്തില്‍ മന്ത്രിമാരായ ശിവന്‍ കുട്ടിക്കും മുഹമ്മദ് റിയാസിനും പാര്‍ട്ടിയുടെ രൂക്ഷവിമര്‍ശനം.
എകെജി സെന്ററില്‍ വെച്ച് നടന്ന നിയമസഭാകക്ഷി യോഗത്തിലാണ് പാര്‍ട്ടി എംഎല്‍എമാരുടെ വിമര്‍ശനം കേള്‍ക്കാന്‍ ഇടയായത്.

പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിയെ ചൊല്ലിയായിരുന്നു ശിവന്‍ കുട്ടിക്ക് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണം കൂടിയപ്പോള്‍ ഇതിന് ആനുപാതികമായി സീറ്റുകള്‍ ഉണ്ടോ എന്ന് പരിശോധിച്ചോ എന്ന ചോദ്യമാണ് ശിവന്‍ കുട്ടിക്ക് നേരെ പാര്‍ട്ടി എംഎല്‍എമാര്‍ ഉയര്‍ത്തിയത്.

എന്നാല്‍ നിയമസഭയില്‍ നടത്തിയ ഒരു പരാമര്‍ശത്തെ പുറത്തായിരുന്നു റിയാസിന് പാര്‍ട്ടി എംഎല്‍എമാരുടെ വിമര്‍ശനം. കരാറുകാരുമായി എംഎല്‍എമാര്‍ മന്ത്രിയെ കാണരുതെന്ന പരാമര്‍ശം ശരിയല്ലായിരുന്നു എന്നാണ് എംഎല്‍എമാരുടെ വാദം.

 

Test User: