X
    Categories: gulfNews

റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ലേണ്‍ ദി ഖുര്‍ആന്‍ സംഗമം മെയ് 13ന്

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: ഇക്കൊല്ലത്തെ ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം മെയ് 13ന് വെള്ളിയാഴ്ച്ച നടക്കുമെന്ന് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ എം.എം അക്ബര്‍, അന്‍സാര്‍ നന്മണ്ട തുടങ്ങിയവരും സഊദിയിലെ മതസാമൂഹികമാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുക്കും. രണ്ട് പതിറ്റാണ്ടായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വ്യവസ്ഥാപിതമായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പഠനപദ്ധതിയാണ് ലേണ്‍ ദി ഖുര്‍ആന്‍. ഇരുപത്തിമൂന്നാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമമാണ് മെയ് 13ന് നടക്കുന്നത്.

വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ മേഴത്തുര്‍ ഉദ്ഘാടനം ചെയ്യും. മൗലവി ഉസാമ മുഹമ്മദ് ഉല്‍ബോധനം നല്‍കും. രണ്ടാമത്തെ സെഷന്‍ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ഖയ്യൂം ബുസ്താനി ഉദ്ഘാടനം ചെയ്യും. നാഷണല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹബീബ് റഹ്മാന്‍ വിഷയമവതരിപ്പിക്കും.

ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന നവോത്ഥാന സെഷനില്‍ . ‘വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ ചരിത്രം, കാലാത്മകത, മുസ്ലിം നവോത്ഥാനം’ എന്ന പ്രമേയത്തില്‍ എം.എസ്.എം മിന്റെ നാഷണല്‍ കണ്‍വീനര്‍ ഫര്‍ഹാന്‍ കാരക്കുന്ന് വിഷയമവതരിപ്പിക്കും. എം.എം അക്ബര്‍ ചോദ്യോത്തര സെഷന് നേതൃത്വം നല്‍കും. സഊദിയിലെ ദഅ്‌വ സെന്ററുകളിലെ പ്രബോധകരുടെ മീറ്റ് അജ്മല്‍ മദനി, അബ്ദുസലാം ബുസ്താനി എന്നിവരുടെ നേതൃത്വത്തില്‍ നടക്കും.

വൈകിട്ട് നാലരക്ക് എം.ജി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ‘വനിതാവേദി’ റിയാദ് ഇന്റര്‍നാഷ്ണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മീരാ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. എം.ജി.എം തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഉമ്മുകുല്‍സൂം ടീച്ചര്‍ മുഖ്യാതിഥിയായിരിക്കും.
‘സ്ത്രീ സ്വത്വം ഇസ്‌ലാമില്‍’ എന്ന വിഷയത്തില്‍ അന്‍സാര്‍ നന്മണ്ട മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ‘ആത്മവിചാരണ’ എന്ന വിഷയത്തില്‍ റാഹില അന്‍വര്‍, ‘ അപരിചിതര്‍ക്ക് അനുമോദനം’ എന്ന വിഷയത്തില്‍ അമീന അനിവാരിയ്യ എന്നിവര്‍ സംസാരിക്കും.

വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം നടക്കും. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ബാസ് ചെമ്പന്‍ ഉദ്ഘാടനം ചെയ്യും. ‘മതേതരത്വ കേരളം സാമൂഹിക സൗഹാര്‍ദം’ എന്ന പ്രമേയത്തില്‍ ശിഹാബ് സലഫി ജിദ്ദ വിഷയമവതരിപ്പിക്കും. കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ‘കളിത്തട്ട്’ പരിപാടിക്ക് ഹനിഫ് മാസ്റ്റര്‍, അംജദ് അന്‍വാരി, ഇസ്‌ലാഹി സെന്ററിന് കീഴിലുള്ള മദ്‌റസ അധ്യാപികാ, അധ്യാപകന്മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ 2021 ല്‍ നടന്ന ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ പരീക്ഷാ വിജയികളെ ആദരിക്കും. ഒന്നാം സമ്മാനം നേടിയ വിജയിക്ക് 1 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് നല്‍കും. ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ദഅ്‌വ &.അവൈര്‍നസ് സൊസൈറ്റിയുടെ ഡയറക്ടറും, കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലെ ഫിഖ്ഹ് വിഭാഗം മേധാവിയുമായ ഡോ: അലി ബിന്‍ നാസര്‍ അല്‍ശലആന്‍ ഉദ്ഘാടനം ചെയ്യും. സൗദി അറേബ്യയിലെ മതസാമൂഹിക മാധ്യമ ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. സമാപന സംഗമത്തില്‍ എം.എം അക്ബര്‍, അന്‍സാര്‍ നന്മണ്ട, എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും .

ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും, സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുല്‍ഖയ്യും ബുസ്താനി, ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍, റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവര്‍ റിയാദ് സലഫി മദ്‌റസയില്‍ നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു. സെന്റര്‍ ഭാരവാഹികളായ മുഹമ്മദ് കുട്ടി കടന്നമണ്ണ, അഡ്വക്കറ്റ് അബ്ദുല്‍ജലീല്‍, നൗഷാദ് അലി പി. മുജീബ് അലി തൊടികപ്പുലം, ഫൈസല്‍ ബുഹാരി, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Test User: