കൊച്ചി: രാജ്യത്ത് ടൈപ് 2 പ്രമേഹം നിര്‍ണയിക്കപ്പെട്ടവരില്‍ 55 ശതമാനത്തിലേറെ പേര്‍ക്കും കുറഞ്ഞ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ നിരക്കുകളാണുള്ളതെന്ന് ഇന്ത്യന്‍ ഡയബറ്റീസ് സ്റ്റഡിയുടെ വെളിപ്പെടുത്തല്‍. അവരുടെ ജീവിത കാലത്ത് ഹൃദയ ധമനീ രോഗങ്ങള്‍ ഉണ്ടാകാനുള്ള ഉയര്‍ന്ന സാധ്യതയാണിത് ചൂണ്ടിക്കാട്ടുന്നത്.
ടൈപ് 2 പ്രമേഹം നിര്‍ണയിക്കപ്പെട്ടവരില്‍ 42 ശതമാനത്തോളം പേര്‍ക്ക് ഹൈപര്‍ടെന്‍ഷന് അധിക സാധ്യതയുള്ളതായും പഠനം സൂചിപ്പിക്കുന്നു. എറീസ് ലൈഫ് സയന്‍സസിന്റെ പിന്തുണയോടെ 16 ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ദേശീയ തലത്തിലുള്ള ഈ പഠനം തയ്യാറാക്കിയത്.