റിയാദ് : സഊദിയില്‍ ഇന്ന് 5362 പേര്‍ക്ക് പുതുതായി കോവിഡ് രോഗബാധ കണ്ടെത്തി. രണ്ട് പേര്‍ മരിച്ചു . 2499 പേര്‍ രോഗമുക്തി നേടി . ഇന്ന് 28 പേരെ കൂടി പ്രവേശിപ്പിച്ചതോടെ രാജ്യത്തെ വിവിധ ആശുപത്രികളിലായി 218 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ട്. 32,589 പേരാണ് ഇപ്പോള്‍ രാജ്യത്ത് മൊത്തം ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെയായി 5,93,545 പേര്‍ക്ക് രോഗം ബാധിക്കുകയും 5,52,057 രോഗമുക്തി നേടുകയും ചെയ്തു. കോവിഡ് ബാധിച്ച് 8899 പേരാണ് ഇതുവരെ മരണപ്പെട്ടത്. 53,190,844 ഇതിനകം വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെയായി 34,728,160 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി. ഇന്നലെ റിയാദില്‍ മാത്രം 1492 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ജിദ്ദ 961, മക്ക 436, മദീന 273 , ദമാം 165, ത്വായിഫ് 141, ഹൊഫൂഫ് 127 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ കോവിഡ് ബാധ.
സഊദിയില്‍ വീണ്ടും വര്‍ധന; 5362 പേര്‍ക്ക് കോവിഡ് ബാധ
Related Post