X

സഊദിയില്‍ വീണ്ടും വര്‍ധന; 5499 പേര്‍ക്ക് കോവിഡ് ബാധ

റിയാദ് : സഊദിയില്‍ ഇന്ന് 5499 പേര്‍ക്ക് പുതുതായി കോവിഡ് രോഗബാധ കണ്ടെത്തി. രണ്ട് പേര്‍ മരിച്ചു. 2978 പേര്‍ രോഗമുക്തി നേടി. ഇന്ന് 44 പേരെ കൂടി പ്രവേശിപ്പിച്ചതോടെ രാജ്യത്തെ വിവിധ ആശുപത്രികളിലായി 262 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ട്. 35108 പേരാണ് ഇപ്പോള്‍ രാജ്യത്ത് മൊത്തം ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെയായി 599044 പേര്‍ക്ക് രോഗം ബാധിക്കുകയും 5,55,035 രോഗമുക്തി നേടുകയും ചെയ്തു. കോവിഡ് ബാധിച്ച് 8901 പേരാണ് ഇതുവരെ മരണപ്പെട്ടത്. 53,455,494 ഇതിനകം വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെയായി 34,885,540 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി. ഇന്നലെ റിയാദില്‍ മാത്രം 1565 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ജിദ്ദ 877 , മക്ക 474 , മദീന 239 , ദമാം 198 , ത്വായിഫ് 137 , ഖത്തീഫ് 110 , അല്‍കോബാര്‍ 103, ഹൊഫൂഫ് 102 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ കോവിഡ് ബാധ.

Test User: