കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ പരോളിലാദ്യമായി പുറത്തിറങ്ങി. രണ്ട് ദിവസത്തേക്ക് പൊലീസ് സാന്നിധ്യത്തിലാണ് പരോള്‍. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പരോള്‍ ലഭിച്ചത്.
മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയാനന്ദന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് ഭാര്യയാണ്. ഇതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. മകള്‍ തന്നെ അമ്മക്ക് വേണ്ടി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. അവസാനം ഹൈക്കോടതി പരോള്‍ അനുവദിക്കുകയായിരുന്നു.
ഇന്ന് വീട്ടിലായിരിക്കും ജയാനന്ദന്‍ കഴിയുക. നാളെ വടക്കും ക്ഷേത്രത്തിലാണ് മകളുടെ വിവാഹം. പൊലീസിനൊപ്പമാണ് ക്ഷേത്രത്തിലെത്തുക. രാവിലെ 9മുതല്‍ 5വരെ വിവാഹത്തില്‍ പങ്കെടുക്കാം.
സ്ത്രീകളെ തലക്കടിച്ച് ആഭരണം തട്ടിയെടുക്കലായിരുന്നു ഇയാളുടെ രീതി. ജീവിതവസാനം വരെ കഠിന തടവാണ് ഇയാളുടെ ശിക്ഷ.