കോഴിക്കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെക്കുറിച്ചുള്ള റിജില്‍മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ശുഹൈബിന്റെ അപേക്ഷ പ്രകാരം മധ്യസ്ഥത നിന്ന് ഒരു നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്യാണത്തിന് സ്വര്‍ണ്ണം എടുത്തുകൊടുത്തുവെന്നും എന്നാല്‍ പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ശുഹൈബ് ആ ബാധ്യത ഏറ്റെടുത്തുവെന്നും ശുഹൈബിനെ സ്മരിച്ച് റിജില്‍ ഫേസ്ബുക്കില്‍ എഴുതി. പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ജ്വല്ലറിക്കാരന്‍ റിജിലിനെ ബന്ധപ്പെടുകയായിരുന്നു. കോണ്‍ടാക്റ്റ് നമ്പറില്‍ പണം കൊടുത്ത് തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ ശുഹൈബിന്റെ പെങ്ങളും ഉപ്പയുമാണ് ഫോണ്‍ അറ്റന്റ്് ചെയ്തത്. അങ്ങനെ ആ ബാധ്യത ശുഹൈബ് ഏറ്റെടുക്കുകയായിരുന്നുവെന്ന് റിജില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
എടാ ഷുഹൈബേ ഈ കാര്യം എന്നോടു പോലും പറഞ്ഞില്ലല്ലോ? രണ്ട് മാസം മുമ്പ് ഷുഹൈബ് എന്നെ വിളിച്ചു
മാക്കുറ്റി നാട്ടില്‍ ഒരാളുടെ മകളുടെ കല്ല്യാണം ഉണ്ട്. പെണ്‍കുട്ടിയുടെ കല്ല്യാണമാണ്. കുട്ടിയുടെ അച്ഛന്‍ എന്നെ കാണാന്‍ വന്നിരുന്നു. സ്വര്‍ണ്ണം എടുക്കേണ്ട പണം തികഞ്ഞില്ല. രണ്ട് ആഴ്ചത്തെ സാവകാശം വേണം അവര്‍ക്ക് നിങ്ങള്‍ ഏതെങ്കിലും ജ്വല്ലറികാരോട് പറഞ്ഞ് ഒന്ന് സഹായിക്കാന്‍ പറ്റുമോ?
ഷുഹൈബ് പറഞ്ഞാല്‍ ഞാന്‍ വേറെ ഒന്നും ആലോചിക്കാറില്ല ഞാന്‍ എന്റെ സുഹൃത്തായ കൂത്തുപറമ്പുള്ള പ്രകാശ് ജ്വല്ലറിയുടെ ഉടമ പ്രകാശേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം
സഹായിക്കാം എന്നും പറഞ്ഞു. ഒരു ലക്ഷത്തിനാല്‍പ്പത്തിനാലായിരം രൂപയുടെ സ്വര്‍ണ്ണം അവര്‍ കൊടുത്തു. പക്ഷേ ഷുഹൈബ് അവിടെ കൊടുത്ത ഫോണ്‍ നമ്പര്‍ അവന്റെ സഹോദരിയുടെതായിരുന്നു. അത് എനിക്ക് അറിയില്ലായിരുന്നു. ഇന്ന് പ്രകാശേട്ടന്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ സ്വര്‍ണ്ണം
വാങ്ങിയവരുടെ നമ്പര്‍താ ഞാന്‍ അവരെ വിളിക്കാം എന്ന്.
ഞാന്‍ പ്രകാശേട്ടന്‍ തന്ന നമ്പറില്‍ വിളിച്ചു.
ഞാന്‍ പറഞ്ഞു ഞാന്‍ ഷുഹൈബിന്റെ സുഹൃത്താണ്. നിങ്ങളുടെ പേര് എന്താ എന്ന് ചോദിച്ചപ്പോള്‍ അവര്‍ ഷര്‍മിലഎന്നാ പറഞ്ഞത്
ഞാന്‍ കേട്ടത് പ്രമീള എന്നാണ്. നിങ്ങളെ അവന്‍ സഹായിച്ചതല്ലേ ആ പൈസ ഒന്ന് പെട്ടന്ന് കൊടുത്തൂടെ എന്ന്.
അപ്പോള്‍ അവര്‍ എന്നോട്
പറഞ്ഞു ഉപ്പയ്ക്ക് ഫോണ്‍ കൊടുക്കാം എന്ന്.
അപ്പോള്‍ തന്നെ ഞാന്‍ ആകെ ഞെട്ടി. പ്രമീള എന്താ ഉപ്പയ്ക്ക് ഫോണ്‍ കൊടുക്കാം എന്ന് പറഞ്ഞത്. പിന്നെ ഞാന്‍ കേട്ട ശബ്ദം എന്റെ അനിയന്‍ ഷുഹൈബിന്റെ
ഉപ്പയുടെ ശബ്ദമാണ്.
മാക്കുറ്റി അവര്‍ക്ക് പൈസ അടയ്ക്കാന്‍ വഴിയില്ലാത്തത് കൊണ്ട്
ഷുഹൈബ് അത് ഏറ്റും
അതാണ് പെങ്ങളുടെ നമ്പര്‍ ജ്വല്ലറിയില്‍ കൊടുത്തത്.
ഈ വിവരം അവന്‍ എന്നോട് പോലും പറഞ്ഞില്ല. ഈ വിവരം പ്രകാശേട്ടനോട് പറഞ്ഞപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു പന്ത്രണ്ടാംതീയ്യതി അവനെ വിളിച്ചിരുന്നു രാവിലെ എന്നോട് പറഞ്ഞത് Blood കൊടുക്കുകയാ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് കട്ട് ചെയ്തു. അന്ന് Blood കൊടുത്തത് ആ ഗര്‍ഭിണിയായ സഹാദരിക്കായിരുന്നു. അറിയാതെ ആണെങ്കിലും ഈ ഒരു സമയത്ത് സഹോദരിയെയും ഉപ്പയെയും വിളിച്ചല്ലോ എന്ന് ഓര്‍ത്ത് വല്ലാത്ത ദുഃഖം.
ജാതി നോക്കാതെ മതം നോക്കാതെ ,രാഷ്ടീയം നോക്കാതെ സഹായിക്കുന്ന ഷുഹൈബ് , വലിയ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഉഴലുമ്പോഴും അന്യന്റെ
പ്രയാസത്തില്‍ സഹായിക്കാന്‍ മനസ്സു കാണിക്കുന്ന സഹോദരനെ വെട്ടി നുറുക്കിയ നരാധമന്‍മാരെ പ്രകൃതിക്ക് ഒരു ശക്തി ഉണ്ടെങ്കില്‍ പുഴുത്തിട്ടേ
നിങ്ങള്‍ ഒക്കെ മരിക്കൂ.