X

വിവരാവകാശ കമ്മിഷന്‍ തെളിവെടുപ്പ് ഡിസംബര്‍ 17ന്

മലപ്പുറം: സംസ്ഥാന വിവരാവകാശ കമ്മിഷന്‍ മലപ്പുറത്ത് ഡിസംബര്‍ 17ന് ശനിയാഴ്ച തെളിവെടുപ്പ് നടത്തും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 ന് ആരംഭിക്കും.

സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.എ. ഹക്കിം നേതൃത്വം നല്‍കും.ജില്ലയില്‍ സമര്‍പ്പിക്കപ്പെട്ട വിവരാവകാശ അപേക്ഷകളിലെ രണ്ടാം അപ്പീലുകളാണ് പരിഗണിക്കുക. അപേക്ഷകരും ബന്ധപ്പെട്ട ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും കമ്മിഷനെ ബോധിപ്പിക്കാനുള്ള രേഖകളും തെളിവുകളുമായി ഹാജരാകണം. ഓഫീസര്‍മാര്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കമ്മിഷന്‍ സെക്രട്ടറി അറിയിച്ചു.

Test User: