ബ്ലോഗര്‍ റിഫാ മെഹനുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇതിനായി അന്വേഷണ സംഘം ആര്‍ഡിഒക്ക് അപേക്ഷ നല്‍കി. അപേക്ഷയില്‍ അനുമതി ലഭിച്ചാല്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കഴിഞ്ഞ ആഴ്ചയാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് റിഫയുടെ ഭര്‍ത്താവ് മെഹനാസിന്നെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തത്. റിഫയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് പുരോഗമിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ദുബായിലെ ഫളാറ്റില്‍ വെച്ചായിരുന്നു റിഫ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് മൂന്നുവര്‍ഷം മുമ്പാണ് വിവാഹം ചെയ്തത്.