കൊച്ചി: വ്‌ളോഗര്‍ റിഫ മെഹ്നുവിനെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. റിഫയുടെ ആത്മഹത്യുമായി ബന്ധപ്പെട്ട് ചുമത്തിയ കേസിലെ ജാമ്യാപേക്ഷയാണ് കോടതി തള്ളി.
നിലവില്‍ മറ്റൊരു കേസില്‍ മെഹ്നാസ് റിമാന്റിലാണ്. വിവാഹിതയാവുമ്പോള്‍ റിഫക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന കണ്ടെത്തിയതിനെത്തുടര്‍ന്ന് പോക്‌സോ കോടതിയാണ് മെഹ്നാസിനെ റിമാന്റ് ചെയ്തത്.
റിഫയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്ന് തെളിഞ്ഞതോടെയാണ് മെഹ്നാസിനെതിരെ കേസ് ചുമത്തിയത്. ആത്മഹത്യാ പ്രേരണാകുറ്റം ഉള്‍പ്പെടെ പത്തു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് മെഹ്നാസിനെതിരെ ചുമത്തിയിരിക്കുന്നത്.