താമരശ്ശേരി ചുരത്തില്‍ സാഹസിക യാത്ര നടത്തിയ സംഘത്തിന് പിഴയിട്ടു. തമിഴ്നാട് സ്വദേശികള്‍ക്കാണ് ഹൈവേ പൊലീസ് ആയിരം രൂപ പിഴ ചുമത്തിയത്. ഡോറിന് മുകളില്‍ ആളെ ഇരുത്തിയായിരുന്നു സാഹസികയാത്ര.
സംഘത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ലക്കിടിയില്‍ വെച്ച് ഹൈവേ പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കടുത്ത നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.