X

കിങ് ഖാന് 4000 കോടി, സല്‍മാന് 2300 കോടി; താരങ്ങളുടെ ബാങ്ക് ബാലന്‍സ് ഇതാ

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതോടെ രാജ്യത്തെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്. പ്രമുഖ സിനിമാ താരങ്ങളും ഇതില്‍ ഉള്‍പ്പെടും. അഞ്ച് പ്രമുഖ ബോളിവുഡ് താരങ്ങളുടെ ബാങ്ക് ബാലന്‍സ് ഇതാണ്: ഷാരൂഖ് ഖാന്‍ 600 ദശലക്ഷം ഡോളറാണ് ഇന്ത്യന്‍ സിനിമാലോകത്തെ കിങ് ഖാനായ ഷാരൂഖ് ഖാന്റെ മൊത്തം ബാങ്ക് ബാലന്‍സ്. അതായത് 40692270000 (4000 കോടി) രൂപ. ബോക്‌സോഫീസില്‍ റെക്കോര്‍ഡ് ഭേദിച്ച കുച്ച് കുച്ച് ഹോത്താഹെ, ഓം ശാന്തി ഓം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് കിങ് ഖാന് കോടികള്‍ പ്രതിഫലമായി ലഭിച്ചിരുന്നു. ഡ്രീംസ് അണ്‍ലിമിറ്റഡ്, റെഡ് ചില്ലീസ് എന്റര്‍റ്റൈന്‍മെന്റ് തുടങ്ങിയ രണ്ടു പ്രൊഡക്ഷന്‍ കമ്പനികളിലൂടെയുള്ള വരുമാനവും ഷാരൂഖിന്റെ ബാങ്ക് ബാലന്‍സിന്റെ കനം കൂട്ടി. ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ലോക താരങ്ങളുടെ നിരയില്‍ ഷാരൂഖിന് അഞ്ചാം സ്ഥാനമാണുള്ളത്. സല്‍മാന്‍ ഖാന്‍ ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാന്റെ ബാങ്ക് ബാലന്‍സ് 230 ദശലക്ഷം ഡോളറാണെന്ന് റിപ്പോര്‍ട്ട്. അതായത് 15598703500 രൂപ (1500 കോടി). 80 ഹിന്ദി ചിത്രങ്ങളിലൂടെയാണ് സല്‍മാന്‍ ഇത്രയും തുക സ്വന്തമാക്കിയത്. കണക്കില്‍പ്പെട്ട തുക ഇതാണെങ്കിലും വാഹനാപകട കേസിലും മാന്‍വേട്ട കേസിലും പ്രതിയാക്കപ്പെട്ട സല്‍മാന് കണക്കില്‍പ്പെടാത്ത ഒട്ടേറെ സ്വത്തുക്കളുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഹോളിവുഡ് നടന്‍ ജാക്കിചാനും സല്‍മാന്റെ അതേ തുക തന്നെയാണ് ബാങ്ക് അക്കൗണ്ടിലുള്ളത്. അമിതാഭ് ബച്ചന്‍ ബിഗ് ബി അമിതാഭ് ബച്ചനാകട്ടെ 196 ദശലക്ഷം ഡോളറാണ് (1300 കോടി) ബാങ്ക് അക്കൗണ്ടിലുള്ളതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിനിമകള്‍ക്കു പുറമെ കോന്‍ ബനേഗാ ക്രോര്‍പതിയാണ് ബിഗ്ബിയുടെ പ്രധാന വരുമാന സ്രോതസ്സായി ചൂണ്ടിക്കാട്ടുന്നത്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാരിലൊരാളാണ് ബച്ചന്‍. അക്ഷയ് കുമാര്‍ ആക്ഷന്‍ ഹീറോയായി അറിയപ്പെടുന്ന അക്ഷയ് കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ 170 ദശലക്ഷം ഡോളറുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതായത് ഏകദേശം 11522600000 രൂപ (1150 കോടി). രാജീവ് ഹരി ഓം ഭാട്ട്യ എന്ന അക്ഷയ് കുമാര്‍ അഭിനയത്തിലൂടെ മാത്രമല്ല, സംവിധാനം, മാര്‍ഷ്യല്‍ ആര്‍ട്‌സ് എന്നീ മേഖലകളിലും പ്രവീണ്യം തെളിയിച്ചിട്ടുണ്ട്. ലോക കബഡി ലീഗില്‍ ഖാല്‍സ വാരിയേഴ്‌സ് അക്ഷയ് കുമാര്‍ ഉടമസ്ഥതയിലുള്ളതാണ്. ആമിര്‍ ഖാന്‍ അക്ഷയ് കുമാറിനേക്കാള്‍ അല്‍പം കൂടുതലാണ് നടന്‍ ആമിര്‍ ഖാന്റെ ബാങ്ക് ബാലന്‍സ്. 180 ദശലക്ഷം ഡോളറാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതായത് 12200400000 രൂപ (1200 കോടി). രാജഹിന്ദുസ്ഥാനി, ലഗാന്‍, പി.കെ, ത്രീ ഇഡിയറ്റ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജനശ്രദ്ധ നേടിയ ആമിര്‍ ഖാന്‍ സംവിധായകന്‍, നിര്‍മാതാവ്, അവതാരകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്.

chandrika: