കോഴിക്കോട്: സംസ്ഥാനത്ത് അരിവില കുതിച്ചുയര്‍ന്ന് നില്‍ക്കുമ്പോഴും സര്‍ക്കാര്‍ ഇടപെടല്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നു. മാവേലി സ്റ്റോര്‍ വഴിയും സപ്ലൈകോ വഴിയും സബ്‌സിഡി നിരക്കില്‍ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കൂടുതല്‍ അരി ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും സര്‍ക്കാര്‍ ഇടപെടലുണ്ടായില്ല.
ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവരാണ് സംസ്ഥാനത്തെ 57 ശതമാനം കാര്‍ഡുടമകളും. മാസത്തില്‍ രണ്ട് കിലോ അരിയാണ് റേഷന്‍വിലക്ക് ഈ കാര്‍ഡുകാര്‍ക്ക് ലഭിക്കുന്നത്. ഇത് പോരാതെ വരുന്നതോടെ ഓരോമാസവും പൊതുമാര്‍ക്കറ്റില്‍ നിന്ന് അരിവാങ്ങേണ്ട സ്ഥിതിയാണ്. എന്നാല്‍ അനുദിനം അരിവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ റേഷന്‍കടവഴി ലഭ്യമാക്കുന്ന അരിയുടെ അളവ് വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തയാറാകുന്നില്ല.