മാഡ്രിഡ്: സമ്മര്‍ദ്ദങ്ങളുടെ മുള്‍മുനയില്‍ ഇന്ന് റയല്‍ മാഡ്രിഡിന് മറ്റൊരു നിര്‍ണായക ദിനം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ലീഗ് ഘട്ടത്തിലെ പോരാട്ടത്തിലവര്‍ സൈപ്രസില്‍ നിന്നുള്ള അപ്പോലോ നിക്കോഷ്യയെ നേരിടുന്നു. ലാലീഗ പോരാട്ടത്തില്‍ അത്‌ലറ്റികോ മാഡ്രിഡുമായി ഗോളില്ലാ സമനില വഴങ്ങിയ ശേഷം ടീം നേരെ സൈപ്രസിലേക്ക് വിമാനം കയറുകയായിരുന്നു. ഈ മല്‍സരം ജയിച്ചാല്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് നോക്കൗട്ട് ഉറപ്പിക്കാം. അവസാന മല്‍സരത്തില്‍ ടോട്ടനത്തോട് വെംബ്ലിയില്‍ വലിയ മാര്‍ജിനില്‍ തോറ്റതിനാല്‍ ഗ്രൂപ്പ് ഡിയില്‍ നിലവില്‍ റയല്‍ രണ്ടാമതാണ്. പക്ഷേ താരതമ്യേന ദുര്‍ബലരായ സൈപ്രസ് സംഘത്തെ തോല്‍പ്പിക്കാന്‍ റയല്‍ പ്രയാസപ്പെടേണ്ടി വരില്ല. പക്ഷേ സൈനുദ്ദിന്‍ സിദാന്റെ സംഘം ഗോളടിക്കാന്‍ മറക്കുന്നു എന്ന സത്യം റയല്‍ ആരാധകരെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. ലാലീഗയില്‍ 12 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സൂപ്പര്‍ താരവും ഗോള്‍ വേട്ടക്കാരനുമായ കൃസ്റ്റിയാനോ റൊണാള്‍ഡോ നേടിയത് ഒരു ഗോള്‍ മാത്രമാണ്. മുന്‍നിരയിലെ മറ്റൊരു സീനിയര്‍ താരമായ കരീം ബെന്‍സേമയും തപ്പിതടയുന്നു. ജെറാത്ത് ബെയിലാണെങ്കില്‍ പരുക്കില്‍ നിന്ന് മോചിതനായിട്ടില്ല. ഇന്ന് സൈപ്രസ് സംഘത്തെ നേരിടുമ്പോള്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ സേവനവും ടീമിനില്ല. ലാലീഗയിലെ പോരാട്ടത്തില്‍ മൂക്കിന് പരുക്കേറ്റ നായകന്‍ വിശ്രമത്തിലാണ്. ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസ്, കാര്‍വജാല്‍ എന്നിവരും ഇന്ന് കളിക്കില്ല. കൃസ്റ്റിയാനോയുടെ ഫോമാണ് ടീമിന് പ്രധാനം.
ഇന്നത്തെ മല്‍സരം മാത്രം ജയിക്കുകയല്ല ടീമിന്റെ ലക്ഷ്യം. ഇനിയുള്ള എല്ലാ മല്‍സരങ്ങളും ജയിച്ചാല്‍ മാത്രമാണ് ഗ്രൂപ്പ് എച്ചില്‍ ഒന്നാമത് വരുക. അങ്ങനെ വന്നാല്‍ മാത്രമാണ് നോക്കൗട്ട് റൗണ്ടില്‍ ശക്തരായ പ്രതിയോഗികളെ ഒഴിവാക്കാനാവുക. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ നോക്കൗട്ട് ഘട്ടത്തിലെ പ്രതിയോഗി വമ്പന്മാരായിരിക്കും. നിലവില്‍ ടോട്ടനമാണ് ഗ്രൂപ്പില്‍ മുന്നില്‍. അവര്‍ക്ക് ഇനിയുള്ളത് രണ്ട്് മല്‍സരമാണ്. ബൊറൂഷ്യ ഡോര്‍ട്ട്മണ്ട്, അപ്പോല്‍ നിക്കോഷ്യ എന്നിവര്‍ക്കെതിരെ. ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ സ്പാര്‍ട്ടക് മോസ്‌ക്കോ മാരിബോറിനെയും ബെസ്‌കിറ്റാസ് പോര്‍ട്ടോയെയും ഡോര്‍ട്ട്മണ്ട് ടോട്ടനത്തെയും മാഞ്ചസ്റ്റര്‍ സിറ്റി ഫയനൂര്‍ഡിനെയും സെവിയെ ലിവര്‍പൂളിനെയും നാപ്പോളി ഷാക്തര്‍ ഡോണ്‍സ്റ്റക്കിനെയും മൊണോക്കോ ലൈപ്‌സിഗിനെയും നേരിടും.
- 7 years ago
chandrika
Categories:
Video Stories
റയലിന് സൈപ്രസ് ടെസ്റ്റ്
Tags: Rial madrid