X
    Categories: indiaNews

കണ്ണായും കാവലായും; ലഡാക്കില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് കവാലായി സൈന്യം

ലഡാക്കിലെ ഖര്‍ദുങ് ലാ ടോപ്പിന് സമീപം അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷകരായി ഇന്ത്യം സൈന്യം. സൈന്യത്തിന്റെ കൃത്യസമയത്തെ ഇടപെടലാണ് ഇവരുടെ ജീവന്‍ രക്ഷിച്ചത്. കഴിഞ്ഞ ദിവസം ഖര്‍ദുങ് ലായ്ക്ക് സമീപം രണ്ട് പേര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. രണ്ട് പേരെ സിയാച്ചിന്‍ യോദ്ധാക്കള്‍ സമയബന്ധിതമായി രക്ഷപ്പെടുത്തിയെന്ന് ഇന്ത്യന്‍ ആര്‍മിയുടെ ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്‌സ് ട്വീറ്റ് ചെയ്തു.

സേനാംഗങ്ങള്‍ യഥാസമയം വൈദ്യസഹായം നല്‍കിയതിനാല്‍ അപകടത്തില്‍പ്പെട്ട രണ്ടുപേരുടെയും ജീവന്‍ രക്ഷിക്കാനായി. ലഡാക്ക് പോലീസിന്റെ സഹായത്തോടെ ഇരുവരും സഞ്ചരിച്ചിരുന്ന വാഹനവും സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തതായി സൈന്യം അറിയിച്ചു.

webdesk13: