തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കിയ സംഭവത്തില്‍ അതൃപ്തി അറിയിച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. സംഭവം നടക്കാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവ് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയുടെ യാത്രക്കു ഫണ്ട് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകാന്‍ ഹെലികോപ്റ്ററിന് പണം ചെലവഴിച്ചത് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണെന്ന് വാര്‍ത്ത വന്നിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ ഉത്തരവ് ചീഫ് സെക്രട്ടറി റദ്ദക്കി.
തൃശൂരിലെ പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്നും തലസ്ഥാനത്തെത്താന്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്രക്കു ദുരന്തനിവരാണ ഫണ്ട് ഉപയോഗിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനായി എട്ടു ലക്ഷം രൂപ അനുവദിച്ചായിരുന്നു ഉത്തരവ്.