ബഹ്‌റൈനിലേക്ക് മലയാളത്തില്‍ കത്തെഴുതി റവന്യൂ വകുപ്പ്. ലീവെടുത്ത് സര്‍വീസില്‍ തിരിച്ചെത്താത്ത സുരഭി എന്ന ജീവനക്കാരിക്കാണ് വകുപ്പ് ബഹ്‌റൈനിലേക്ക് മലയാളത്തില്‍ കത്തെഴുതിത്. സുരഭി ഫേസ്ബുക്കില്‍ കാര്യം പങ്കു വെച്ചതോടെയാണ് സംഭവം പുറമലോകമറിയുന്നത്.
സംഭവം ഇങ്ങനെ
ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ കുടുംബസമേതം താമസിക്കുന്ന മലയാളി വനിത സുരഭി വി ആണ് തന്റെ അനുഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാട്ടില്‍ റവന്യൂ വകുപ്പില്‍ ജീവനക്കാരിയായിരുന്ന സുരഭി 15 വര്‍ഷത്തെ അവധിയെടുത്താണ് ബഹ്‌റൈനില്‍ പോയിരുന്നത്. അവധി കഴിഞ്ഞും തിരികെ എത്താത്തതു കൊണ്ട് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ടുള്ള കത്താണ് കോഴിക്കോട് താലൂക്ക് ഓഫീസില്‍ നിന്ന് ബഹ്‌റൈനിലേക്ക് മലയാളത്തില്‍ വിലാസമെഴുതി അയച്ചത്.
ഇനിഷ്യല്‍ പോലും രേഖപ്പെടുത്താതെ സുരഭിയുടെ പേരും രാജ്യവും സ്ഥലവുമെല്ലാം മലയാളത്തിലുായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പി.ബി നമ്പര്‍ മാത്രമാണ് ഇംഗീഷിലുണ്ടായിരുന്നത്. ഇത്തരമൊരു കത്ത് ബഹ്‌റൈനിലെ വിലാസത്തില്‍ തന്നെ തേടിയെത്തിയ അമ്പരപ്പ് പങ്കുവെച്ചുകൊണ്ട് സുരഭി ഫേസ്ബുക്കില്‍ കുറിച്ചത്, മലയാളം ഒരു അന്താരാഷ്ട്ര ഭാഷയാണോയെന്ന് ഇനി ഒരിക്കലും സംശയിക്കില്ലെന്ന് പറഞ്ഞാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
മലയാളം ഒരു അന്താരാഷ്ട്ര ഭാഷയാണോയെന്ന് ഇനിയൊരിക്കലും സംശയിക്കില്ല.
മലയാളത്തില്‍ മാത്രം അഡ്രസ്സ് എഴുതിയ കത്ത് ചുറ്റിക്കറങ്ങാതെ ഇതാ ഇവിടെ എത്തിയിരിക്കുന്നു!
നാട്ടിലെ റവന്യൂ ഡിപാര്‍ട്ട്‌മെന്റില്‍ നിന്ന് കടല്‍ കടന്ന് എന്നെ തേടി ബഹ്‌റൈനിലെത്തിയ കത്തിലാണ് മലയാളത്തില്‍ പേരും അഡ്രസ്സും എഴുതിയിരിക്കുന്നത്.
പോസ്റ്റ് ബോക്‌സില്‍ നിന്ന് കത്തുകള്‍ എടുക്കാന്‍ പോയ കെ ടി നൗഷാദ് അവിടുന്ന് തന്നെ എന്നെ വിളിച്ചറിയിച്ചു ‘നിനക്ക് മലയാളം വിലാസത്തില്‍ ഒരു ലവ് ലെറ്റര്‍ വന്നിട്ടുണ്ട്’ എന്ന്.
ബഹ്‌റൈന്‍ എന്ന അഡ്രസ്സ് കണ്ടിട്ടും മലയാളത്തില്‍ തന്നെ അഡ്രസ്സെഴുതി വിട്ട ക്ലാര്‍ക്ക് പൊളി തന്നെ.
എന്നാലും ആ കത്തിനകത്ത് എന്തായിരിക്കുമെന്ന് ആലോചിച്ചവര്‍ക്കായി:
15 വര്‍ഷം ലീവിന് ശേഷം ജോയിന്‍ ചെയ്യാത്തതു കൊണ്ട് ജോലി പോയിരിക്കുന്നു, ഇനി ഈ വഴിക്ക് വരേണ്ട എന്ന് അറിയിക്കാനുള്ള കത്തായിരുന്നു.