കോഴിക്കോട് : കിറ്റ് വിതരണത്തിനുള്ള കമ്മീഷന്‍ ആവശ്യപ്പെട്ട് സമരം നടത്തിയതിന് സര്‍ക്കാര്‍ പക പോക്കുന്നതായി റേഷന്‍ വ്യാപാരികള്‍. കിറ്റ്് വിതരണം ചെയ്തതിന് ഒരു വര്‍ഷത്തെ കമ്മീഷന്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുണ്ട്. കിറ്റ് വിതരണം സേവനമായി കണക്കാക്കണമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യഗ്രഹം ഉള്‍പ്പെടെ നടത്തുകയുണ്ടായി. തുടര്‍ച്ചയായ സമരം കാരണം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയതോടെയാണ് പക പോക്കലെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. റേഷന്‍ കടകളിലെ പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ചെറിയ പാകപ്പിഴവുകള്‍ക്ക് പോലും വലിയ ഫൈന്‍ കെട്ടുകയാണ് ഉദ്യോഗസ്ഥര്‍. എഫ്.എ.സി.ടി ഗോഡൗണുകളില്‍ നിന്നും കൃത്യമായി തൂക്കാത്ത അരിച്ചാക്കുകള്‍ പിടിച്ചെടുത്ത് റേഷന്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മൊത്തത്തില്‍ അളവ് കൃത്യമാണെങ്കിലും ഓരോ ചാക്കും അമ്പത് കിലോ കൃത്യമായി തൂക്കാതെയാണ് ഗോഡൗണില്‍ നിന്നും കൊണ്ടു വരുന്നത്. ചില ബാഗുകള്‍ നാല്‍പതിയഞ്ച് കിലോയും ചിലത് അമ്പത്തിയഞ്ച് കിലോയുമുണ്ടാകും. എന്നാല്‍ റേഷന്‍ കടകളില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ തൂക്കം കുറയുന്നത് ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കുന്നത് പ്രയാസം സൃഷ്ടിക്കുകയാണ്.
അതേസമയം കമ്മീഷന്‍ കുടിശ്ശിക വിതരണം ചെയ്യാത്തത് ചൂണ്ടിക്കാട്ടി റേഷന്‍ വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നിരന്തരം സമരം നടത്തിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു വര്‍ഷത്തെ കമ്മീഷനാണ് റേഷന്‍ വ്യാപാരികള്‍ക്ക് കുടിശ്ശികയായുള്ളത്. ഒരു കിറ്റിന് ഏഴ് രൂപയായിരുന്നു കമ്മീഷന്‍ ആയി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഏതാനും മാസത്തിനുള്ളില്‍ കമ്മീഷന്‍ നല്‍കുന്നത് നിര്‍ത്തുകയായിരുന്നു. വൈകിയാണെങ്കിലും കിട്ടുമെന്ന പ്രതീക്ഷയായിരുന്നു വ്യാപാരികള്‍ക്കുണ്ടായിരുന്നത്.എന്നാല്‍ കിറ്റ് വിതരണം സേവനമായി കണക്കാക്കണമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചതോടെ വ്യാപാരികള്‍ സമര രംഗത്തേക്ക് വരികയായിരുന്നു. പതിനായിരക്കണക്കിന് രൂപ ഓരോ റേഷന്‍ വ്യാപാരിക്കും നല്‍കാനുണ്ട്. സര്‍ക്കാര്‍ വഞ്ചിച്ചതോടെ കോടതിയിലാണ് വ്യാപാരികളുടെ പ്രതീക്ഷ. കിറ്റ് വിതരണം പ്രചരണമാക്കിയ സര്‍ക്കാര്‍ കിറ്റ് വിതരണം ചെയ്തരെ വഞ്ചിച്ചത് പൊതുസമൂഹത്തിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.