X

ഹിസ്ബുല്ല മേധാവി കൊല്ലപ്പെട്ടത് ഇസ്രായേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് പിന്നാലെയെന്ന് വെളിപ്പെടുത്തൽ

ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെയാണെന്ന് ലെബനൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബിന്റെ വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക്‌ നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അദ്ദേഹം സമ്മതിച്ചു, സമ്മതിച്ചു. ഹിസ്ബുല്ലയുമായി കൂടിയാലോചിച്ച ശേഷമാണ് ലെബനന്‍ വെടിനിര്‍ത്തലിന് പൂര്‍ണ സമ്മതം നല്‍കിയത്. ഇത് അമേരിക്കന്‍, ഫ്രഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇസ്രയേലിന്റെ ബെഞ്ചമിന്‍ നെതന്യാഹുവും വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ലെബനീസ് ഹൗസ് സ്പീക്കർ മിസ്റ്റർ നബിഹ് ബെറി ഹിസ്ബുല്ലയുമായി കൂടിയാലോചിച്ചതിന് ശേഷമായിരുന്നു ഞങ്ങൾ വെടിനിർത്തൽ കരാറിനെക്കുറിച്ച് അമേരിക്കയെയും ഫ്രാൻസിനെയും അറിയിച്ചു. രണ്ട് പ്രസിഡന്റുമാരുടെയും പ്രസ്താവന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അംഗീകരിച്ചതായി അവർ ഞങ്ങളോട് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

webdesk14: