ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പൂജാരികള്‍ വിസമ്മതിച്ചെന്ന പരാമര്‍ശത്തില്‍ ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെ പരാതി. ആലുവ സ്വദേശി അഡ്വ: ജിയാസ് ജമാലാണ് റൂറല്‍ എസ്പിക്കു പരാതി നല്‍കിയത്. മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയതെന്നു പരാതിയില്‍ പറയുന്നു.
പ്രസ്താവനയിലൂടെ മതസ്പര്‍ധ വളര്‍ത്താനും കലാപം ഉണ്ടാക്കാനും ശ്രമിച്ചു എന്നും പരാതിയിലുണ്ട്. ആരോപണം തെറ്റാണെന്ന് പിന്നീട് രേവത് പ്രതികരിച്ചു. തനിക്കു തെറ്റുപറ്റി എന്നും പൂജാരിമാരെ അടച്ചാക്ഷേപിച്ചതില്‍ ക്ഷമ ചോദിക്കുകയാണെന്നും ഫെയ്‌സ്ബുക് ലൈവിലൂടെ രേവത് പറഞ്ഞു.
കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചെന്നായിരുന്നു രേവത് ആരോപിച്ചത്. ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്ന് പൂജാരിമാര്‍ ചോദിച്ചതായും അവരൊന്നും മനുഷ്യരല്ലെന്നും രേവത് പറഞ്ഞിരുന്നു. രേവതിനെതിരെ സമൂഹമാധ്യമങ്ങളിലും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്