X

തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ചുമതലയേറ്റു; സത്യപ്രതിജ്ഞയില്‍ പങ്കെടുത്ത് ആയിരങ്ങള്‍

തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി എ. ​രേ​വ​ന്ത് റെ​ഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ തമിലിശൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് രേ​വ​ന്ത് റെ​ഡ്ഡി സത്യവാചകം ചൊല്ലിയത്.

ഉപമുഖ്യമന്ത്രിയായി ഭട്ടി വിക്രമാർകയും മന്ത്രിമാരും ഉൾപ്പെടെ 11 പേരും ലാ​ൽ​ ബ​ഹ​ദൂ​ർ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ൽ നടന്ന ച​ട​ങ്ങിൽ സ​ത്യ​പ്ര​തി​ജ്ഞ ചെയ്തു. മന്ത്രിമാരിൽ രണ്ടു പേർ വനിതകളാണ്. 2014ൽ ​സം​സ്ഥാ​നം രൂ​പ​വ​ത്ക​രി​ച്ച​ ശേഷം മുഖ്യമന്ത്രിയാകുന്ന ആദ്യ കോൺഗ്രസ് നേതാവാണ് രേ​വ​ന്ത് റെ​ഡ്ഡി. നിലവിൽ സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നണ് അദ്ദേഹം.

എ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൻ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കമുള്ളവർ പങ്കെടുത്തു.

2014ൽ ​സം​സ്ഥാ​നം രൂ​പ​വ​ത്ക​രി​ച്ച​ത് മു​ത​ൽ ഭ​രി​ച്ച ബി.​ആ​ർ.​എ​സി​നെ മ​ല​ർ​ത്തി​യ​ടി​ച്ചാ​ണ് 64 സീ​റ്റു​ക​ളു​മാ​യി കോ​ൺ​ഗ്ര​സ് തെ​ല​ങ്കാ​ന​യി​ൽ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

webdesk13: