തെലങ്കാനയില്‍ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിന്റെതാണ് തീരുമാനം. കെ.സി വേണുഗോപാലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ ഏഴിന് സത്യപ്രതിജ്ഞ നടക്കും.
കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനെ തകര്‍ത്ത് 64 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ ജയിച്ചുകയറിയത്. കോണ്‍ഗ്രസിന്റെ മിന്നുന്ന ജയത്തിന്റെ അമരക്കാരനായിരുന്നു 54കാരനായ രേവന്ത് റെഡ്ഡി. 119 അംഗ സഭയില്‍ 65ലേറെ സീറ്റുകള്‍ നേടിയാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരമേറുന്നത്.