X

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഉടൻ

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയാകും. രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു.സത്യപ്രതിജ്ഞ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. തെലങ്കാന കോൺഗ്രസിലെ മറ്റ് പ്രധാന നേതാക്കളായ ഉത്തം കുമാര്‍ റെഡ്ഡി, മല്ലു ഭട്ടി വിക്രമാര്‍ക്ക, എന്നിവർക്ക് ഉപമുഖ്യമന്ത്രി സ്ഥാനമോ അല്ലെങ്കില്‍ മറ്റ് പ്രധാന പദവികളോ നല്‍കിയേക്കും.തെലങ്കാനയില്‍ 119ല്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തിയത്. മുഖ്യമന്ത്രിയായിരുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ പാർട്ടിയായ ബി.ആര്‍.എസിന് 39 സീറ്റ് മാത്രമാണ് ലഭിച്ചത്.

webdesk15: