X

ഹാജിമാരുടെ മടക്ക യാത്ര: ഇന്നത്തോടെ നാല് സർവീസുകൾ

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ മടക്ക യാത്ര തുടരുന്നു. ഇന്നത്തെ (ചൊവ്വ) ആദ്യ വിമാനം നിശ്ചിത സമയത്തിലും നേരത്തെ ഉച്ചയ്ക്ക് 2.35 ന് കരിപ്പൂരിലെത്തി.

162 പേരാണ് ഈ വിമാനത്തില്‍ എത്തിയത്. രണ്ടാമത്തെ വിമാനം വൈകീട്ട് 7.50 ന് 164 ഹാജിമാരുമായാണ് എത്തുന്നത്. ഇതോടെ ആകെ 4 സര്‍വ്വീസുകള്‍ പൂര്‍ത്തിയാകും. ആദ്യദിനത്തിൽ 327 ഹാജിമാരാണ് തിരിച്ചെത്തിയത്.

webdesk14: