X
    Categories: indiaNews

ഇന്ത്യക്കെതിരെ വീണ്ടും വിമര്‍ശനവുമായി ട്രംപ്; എല്ലാം ഹൗഡി മോദി കൊണ്ടുള്ള നേട്ടങ്ങളെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഹൗഡി മോദി സംഭവത്തിന്റെ ഫലമായാണ് ഇന്ത്യയുടെ വായു ‘മലിനമായത്’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി കേന്ദ്ര സര്‍ക്കാറിനെ കൊട്ടി കപില്‍ സിബല്‍ പറഞ്ഞു.

ട്രംപ്: സൗഹൃദത്തിന്റെ ഫലങ്ങള്‍
1) ഇന്ത്യയുടെ കോവിഡ് മരണസംഖ്യയെ സംബന്ധിച്ച് ചോദ്യങ്ങള്‍
2) ഇന്ത്യ അന്തരീക്ഷ വായു മലിനപ്പെടുത്തുന്നതായി പറയുന്നു, ഇന്ത്യയുടെ വായു മലിനമാണെന്നും’
3) ഇന്ത്യയെ ‘താരിഫ് രാജാവ് ‘എന്നും വിളിക്കുന്നു’
ഇതെല്ലാം ഹൗഡി മോദി യുടെ ഫലം! സിബല്‍ ട്വീറ്റ് ചെയ്തു.

പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയുതുമായി ബന്ധപ്പെട്ട് കാര്യം വിശദമാക്കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളിലായിരുന്നു കപില്‍ സിബലിന്റെ മറുപടി. അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിലാണ് ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമെന്ന പരാമര്‍ശവുമായി ട്രംപ് രംഗത്തെത്തിയത്.

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപ് ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു മലിനമാണ് എന്ന് ആരോപിച്ചു. ‘ചൈനയെ നോക്കൂ. അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ. വായു അങ്ങേയറ്റം മലിനമാണ്, സംവാദത്തില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ജോ ബിഡനെ എതിര്‍ത്തുകൊണ്ട് ട്രംപ് പറഞ്ഞു.

കൊറോണ വൈറസ് മൂലമുള്ള മരണത്തെക്കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും കൃത്യമായി കണക്കാക്കിയിട്ടില്ലെന്നും ആദ്യ പ്രസിഡന്റ് ചര്‍ച്ചയില്‍ യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു.

 

chandrika: