X

ജറുസലേം: പിന്തുണക്കാത്ത രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ഭീഷണി

 

ജറുസലേം നീക്കത്തെ എതിര്‍ത്ത രാജ്യങ്ങള്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. യു.എന്നില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയം പിന്തുണച്ചില്ലെങ്കില്‍ ഇപ്പോള്‍ നല്‍കി വരുന്ന എല്ലാ സഹായങ്ങളും അവസാനിപ്പിക്കുമെന്നാണ് യുഎന്‍ അംഗരാജ്യങ്ങളെ ഡ്രംപ് ഭീഷണിപ്പെടുത്തിയത്.

അറബ്, മുസ്‌ലിം രാഷ്ട്രങ്ങളുടെ ആവശ്യപ്രകാരമാണ് അടിയന്തരമായി യു.എന്‍ ജനറല്‍ അസംബ്ലി ചേര്‍ന്നത്. അമേരിക്കയുടെ പേര് എടുത്തു പറഞ്ഞില്ലെങ്കിലും ജറുസലേമുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളും തടയുമെന്നായിരുന്നു പ്രമേയം. 193 അംഗരാജ്യങ്ങളില്‍ അമേരിക്കയൊഴിലെ എല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. ജനറല്‍ അസംബ്ലിയിലെ വോട്ടെടുപ്പിന് മുമ്പായി യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലെ തങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്യണമെന്നാവശ്യപ്പെടുന്ന കത്ത് അംഗരാജ്യങ്ങള്‍ക്ക് നല്‍കിയിരുന്നു.

chandrika: