X
    Categories: main stories

സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസാക്കി; അപൂര്‍വ്വ നടപടി, പ്രതിപക്ഷം എതിര്‍ത്തു

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിനെതിരായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി. സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പലകാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് പ്രമേയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേസമയം പ്രമേയത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു.

വിചിത്രമായ പ്രമേയമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നിരാകരിക്കണമെന്ന് പറയാനുള്ള അവകാശം സഭയ്ക്കില്ല. സി.എ.ജി റിപ്പോര്‍ട്ട് സഭയില്‍വെച്ചാല്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിലേക്കാണ് പോകുന്നത്. കമ്മിറ്റികള്‍ക്കുള്ള അധികാരം നിയമസഭയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നും അതിനുള്ള ഉദാഹരണമാണ് സി.എ.ജി പരാമര്‍ശത്തിനെതിരായ പ്രമേയമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനമായ സി.എ.ജിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നത് സഭാചരിത്രത്തില്‍തന്നെ അപൂര്‍വ്വമാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: