ബാങ്ക് വായ്പയ്ക്ക് പിഴപ്പലിശ വേണ്ടെന്ന നിർദേശവുമായി റിസർവ് ബാങ്ക്. ബാങ്കുകള്‍ക്കും എന്‍ ബി എഫ് സികള്‍ക്കും ഇതുസംബന്ധിച്ച നിർദേശം റിസർവ് ബാങ്ക് നൽകി പുതിയ നിര്‍ദേശങ്ങള്‍ 2024 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. വായ്പയുടെ പിഴ ചാര്‍ജുകളോ സമാനമായ മറ്റ് ചാര്‍ജുകളോ ഇടാക്കുന്നത് സംബന്ധിച്ച് അംഗീകൃത നയം രൂപീകരിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.പിഴപ്പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച റിസർവ് ബാങ്ക് നിർദേശം രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ചെറുകിട ധനകാര്യ സ്ഥാനപങ്ങള്‍ക്കും ബാധകമായിരിക്കും. വായ്പാ നിബന്ധനകളില്‍ വീഴ്ച വരുത്തുന്ന ഉപഭോക്താവിനെ ആ വിവരം കൃത്യമായി അറിയിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.
ബാങ്ക് വായ്പയ്ക്ക് പിഴപ്പലിശ ഒഴിവാക്കാൻ നിർദ്ദേശം നൽകി റിസർവ് ബാങ്ക്
Tags: reservebankofindia