റിപ്പോ നിരക്ക് വര്‍ധിപ്പിച്ച് ആര്‍ബിഐ ( റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). രാജ്യത്ത് വിലക്കയറ്റം രൂക്ഷമായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ആര്‍ബിഐ റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റാണ് വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി.
2020 മെയ് മുതല്‍ 4 % മായി തുടരുകയായിരുന്ന റിപ്പോ നിരക്കാണ് നിലവില്‍ വര്‍ധിപ്പിച്ചത്. വിപണിയിലെ പണലഭ്യത കുറയ്ക്കുകയും ഇതിലൂടെ വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പണപ്പെരുപ്പം ഉയരുന്ന പശ്ചാത്തലത്തില്‍ മോണിറ്ററി പോളിസി സമിതി അസാധാരണ യോഗം ചേരുകയായിരുന്നു. യോഗത്തില്‍ ഭാഗമായവരെല്ലാം നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.