പിന്നോക്ക മുസ്ലിം വിഭാഗങ്ങളുടെ സംവരണ നിരക്ക് 10 ശതമാനം മുതല്‍ 12 വരെയായി ഉയര്‍ത്താന്‍ തെലങ്കാന നിയമസഭ ഐക്യകണ്‌ഠേനെ തീരുമാനിച്ചു. നിലവില്‍ നാലു ശതമാനമായിരുന്നു സംവരണം.
സംവരണം മതങ്ങളുടെയോ ജാതിയുടെയോ പേരു നോക്കിയല്ല. പിന്നോക്ക നില്‍ക്കുന്ന ജനവിഭാഗങ്ങളെ മിന്നിലെത്തിക്കാനാണ് സംവരണം നടപ്പിലാക്കുന്നതെന്ന തെലങ്കാന മുഖ്യമന്ത്രി റാവു പറഞ്ഞു. ഇതൊരു ചരിത്ര നിമിഷമാണ്. തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.