X

ഒമിക്രോണിന്റെ ഉപവകഭേദം അതിമാരകശേഷിയുള്ളതെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്

കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ പുതിയ ഉപവകഭേദം കൂടുതല്‍ മാരകശേഷിയുള്ളതാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനത്തിലാണ് പുതിയ മുന്നറിയിപ്പ്. പുതിയ ഉപവകഭേദമായ ബിഎ.2 ഒമിക്രോണിന്റെ വേഗത്തിലാണ് പടരുന്നത്. ഒമിക്രോണോടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന റിപ്പോര്‍ട്ടിലും വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.  ഒമിക്രോണ്‍ ബാധിച്ചവരില്‍ ആന്റിബോഡി രൂപപ്പെടുന്നത് രോഗത്തിന്റെ ഗുരുതരാവസ്ഥയ്ക്ക്  അടിസ്ഥാനത്തിലാക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.

ഒമിക്രോണിന്റെ ചെറിയ രൂപം വാക്‌സിന്‍ സ്വീകരിച്ചവരിലും വന്നുപോയിട്ടുണ്ടെങ്കിലും പുതിയ വകഭേദങ്ങളും ഇനി വരാനിരിക്കുന്ന വകഭേദങ്ങളും വ്യാപികാന്‍  സാധ്യതയുണ്ടെന്നും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. ഒമിക്രോണില്‍നിന്ന് ലഭിക്കുന്ന രോഗപ്രതിരോധശേഷികൊണ്ട് മറ്റ് വകഭേദങ്ങള്‍ തടയാന്‍ സാധിക്കില്ലെന്ന് പഠനങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് ഗവേഷകര്‍ പറഞ്ഞു.

 

Test User: