ന്യൂഡല്‍ഹി: ഒമിക്രോണിന് ശേഷം കൂടുതല്‍ ആശങ്കാജനകമായ വകഭേദങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്ന് ഗവേഷകര്‍. ലോകത്തെ ആശങ്കപ്പെടുത്തുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആയിരിക്കില്ല അവസാനത്തെ വകഭേദമെന്നാണ് ഗവേഷകരുടെ നിരീക്ഷണം.
ഓരോ അണുബാധയും വൈറസിന് പരിവര്‍ത്തനം ചെയ്യാനുള്ള അവസരം നല്‍കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഒമിക്രോണ്‍ മറ്റു വകഭേദങ്ങളെക്കാള്‍ അപകടകാരിയാണ്. വാക്‌സിനുകള്‍ എടുക്കുന്നവരില്‍ പോലും രോഗം വേഗത്തില്‍ പിടിപെടുന്നതായി ബോസ്റ്റണ്‍ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി എപ്പിഡെമിയോളജിസ്റ്റ് ലിയോനാര്‍ഡോ മാര്‍ട്ടിനെസ് പറഞ്ഞു. അടുത്ത വകഭേദങ്ങള്‍ എങ്ങനെയായിരിക്കുമെന്നോ അവ എങ്ങനെയാണ് രൂപപ്പെടുന്നതെന്നോ അറിയില്ലെന്നും ഒമിക്രോണിന്റെ തുടര്‍ച്ചകള്‍ നേരിയ രോഗത്തിന് കാരണമാകുമെന്നോ നിലവിലുള്ള വാക്‌സിനുകള്‍ അവക്കെതിരെ പ്രവര്‍ത്തിക്കുമെന്നോ യാതൊരു ഉറപ്പുമില്ലെന്നും ലിയോനാര്‍ഡോ പറയുന്നു.