വനിതകളായ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് പ്രസവാവധി നല്കാന് യുജിസി തീരുമാനം. കുട്ടികളെ പരിചരിക്കാനും പ്രസവ വേളയിലെ മറ്റു കാര്യങ്ങള്‍ക്കുമായി എട്ടുമാസത്തെ പ്രസവാവധി നല്കാന് യുജിസി തീരുമാനിച്ചു.
എംഫില്‍,പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്കാണ് ഒറ്റത്തവണ എട്ടുമാസത്തെ അവധിയെടുക്കാന്‍ സാധിക്കുക. ഇതിനുവേണ്ടിയുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ യുജിസി സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്കി.