X

രക്ഷാദൗത്യം ഔദാര്യമല്ല, കേന്ദ്രത്തിന്റെ കടമയാണ്: രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുക്രൈനില്‍ നിന്നും ഇന്ത്യന്‍ പൌരന്മാരെ തിരികെയെത്തിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ കടമയാണെന്നും ഔദാര്യമല്ലെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ട്വിറ്റര്‍ വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ പങ്കുവെച്ചാണ് രാഹുലിന്റെ പ്രതികരണം. സ്വന്തം ഉത്തരവാദിത്തത്തില്‍ മറ്റൊരു രാജ്യത്തിലേക്ക് അതിര്‍ത്തി കടന്നെത്തുന്ന വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നത് എങ്ങനെ രക്ഷാ ദൗത്യമെന്ന് പറയുമെന്നാണ് ചില വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ചോദ്യം.

 

Test User: