X
    Categories: indiaNews

റിപ്പബ്ലിക് ടിവി പണം നല്‍കിയിരുന്നു; മജിസ്‌ട്രേറ്റിന് മുന്നില്‍ നാലുപേര്‍ മൊഴി നല്‍കി

മുംബൈ: രണ്ടു ചാനലുകള്‍ തങ്ങള്‍ക്ക് പണം നല്‍കിയിരുന്നെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ നാല് പേര്‍ മൊഴി നല്‍കിയെന്ന് മുംബൈ സിറ്റി പൊലീസ് കമ്മീഷ്ണര്‍. ബാര്‍ക്ക് റേറ്റിങ്ങുമായി ബന്ധപ്പെട്ട കേസിലായിരുന്നു മൊഴി. റിപ്പബ്ലിക് ഞങ്ങള്‍ക്ക് നേരിട്ട് പണം നല്‍കിയെന്ന് സാക്ഷികള്‍ മജിസ്‌ട്രേറ്റിനോട് വ്യക്തമാക്കുകയായിരുന്നു.

റിപ്പബ്ലിക് ടിവി മൂന്നുപേര്‍ക്ക് പണം നല്‍കിയെന്ന് സാക്ഷികള്‍ വ്യക്തമാക്കി. ബോക്‌സ് സിനിമക്കെതിരേയും ഒരാള്‍ മൊഴി നല്‍കി. അതേസമയം, സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് മുംബൈ പൊലീസ് കമ്മീഷ്ണര്‍ പരാംബിര്‍ സിംഗ് വ്യക്തമാക്കി. റിപ്പബ്ലിക് ടിവി, ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നിവര്‍ക്കെതിരെയാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.

നേരത്തെ, ബാര്‍ക്ക് റേറ്റിങ്ങുമായി ബന്ധപ്പെട്ട വിവാദ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ റിപ്പബ്ലിക് ടിവിയുടെ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചിരുന്നില്ല. അന്വേഷണം നേരിടുന്ന മറ്റേതു പൗരനെയും പോലെ ചാനല്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

ഉയര്‍ന്ന പരസ്യ നിരക്ക് ലഭിക്കാനായി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് മുംബൈ പോലീസ് മൂന്ന് ചാനലുകള്‍ക്കെതിരേ അന്വേഷണം നടത്തുന്നുണ്ട്. അതിലൊന്നാണ് റിപ്പബ്ലിക് ടിവി.

chandrika: