X
    Categories: indiaNews

റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി അറസ്റ്റില്‍

മുംബൈ: ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി അറസ്റ്റില്‍. ഘന്‍ശ്യാം സിംഗ് ആണ് അറസ്റ്റിലായത്. കേസില്‍ പന്ത്രണ്ടാം പ്രതിയാണ് ഘന്‍ശ്യാം. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

റിപ്പബ്ലിക് ടി.വി കാണാതെ തന്നെ ചാനല്‍ ഓണ്‍ ചെയ്തുവയ്ക്കുന്നതിന് പണം ലഭിച്ചിരുന്നുവെന്ന് ചിലര്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവിക്കെതിരെ കേസെടുത്തത്. പ്രാദേശിക ചാനലുകളായ ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നിവക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഈ ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, റിപ്പബ്ലിക് ടിവിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളെ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി റിപ്പബ്ലിക് ചാനലിനെ മുംബൈ പൊലീസിനെ കരുതിക്കൂട്ടി ആക്രമിക്കുകയാണെന്നാണ് അധികൃതരുടെ ആരോപണം.

Test User: