ന്യൂഡല്‍ഹി: പ്രമുഖമാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തിന് കാരണം സ്വത്തുതര്‍ക്കമാണെന്ന വിചിത്രകാരണവുമായി അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി. ഇന്നലെ രാത്രിയാണ് ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്ന് കൊല ചെയ്തത്. സംഘ്പരിവാര്‍ ശക്തികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
സ്വത്തുതര്‍ക്കമാണ് കൊലക്കു പിന്നിലെന്ന് റിപ്പബ്ലിക് ടി.വി ട്വീറ്റ് ചെയ്യുന്നു. അല്ലെങ്കില്‍ കൊലക്ക് പിന്നില്‍ മാവോയിസ്റ്റുകളായിരിക്കാം എന്നും അര്‍ണബ് പറയുന്നു. ഹിന്ദുത്വശക്തികളാണ് കൊലനടത്തിയത് എന്ന നിഗമനത്തിലെത്തരുത്. മാവോയിസ്റ്റുകളാണോ അതോ സ്വത്ത് തര്‍ക്കമാണോ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിക്കണമെന്നുമായിരുന്നു റിപ്പബ്ലിക്കന്‍ ടിവിയുടെ ആദ്യ ട്വീറ്റ്. കൊലയ്ക്ക് പിന്നിലെ മാവോയിസ്റ്റ് സാന്നിധ്യം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും റിപ്പബ്ലിക് ടി.വി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം ശക്തമായവിമര്‍ശനങ്ങളാണ് നടക്കുന്നത്. അതേസമയം, മാധ്യമപ്രവര്‍ത്തകയെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയ ഒരാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നും രണ്ട് ബൈക്കുകളുടെ ശബ്ദം കേട്ടതായി അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കി.