X
    Categories: indiaNews

റിപ്പബ്ലിക്ക് ദിനാഘോഷം 23 മുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷം ഇനി മുതല്‍ ജനുവരി 23ന് തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം കൂടി ഉള്‍പ്പെടുത്തിയാണിത്. 1897 ജനുവരി 23നാണ് സുഭാഷ് ചന്ദ്രബോസിന്റെ ജനനം. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം പരാക്രം ദിവസായി ആഘോഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ 24,000 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതിയുണ്ടാവുക. കഴിഞ്ഞ വര്‍ഷം 25,000 പേര്‍ക്ക് അനുമതിയുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ഇത് രണ്ടാം തവണയാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. കൊവിഡിന് മുമ്പ് 1.25 ലക്ഷം പേരാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുത്തിരുന്നത്.

Test User: