X
    Categories: indiaNews

രാജ്യം 74-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍; ഡല്‍ഹിയില്‍ കനത്ത സുരക്ഷ നിര്‍ദേശം

രാജ്യമൊട്ടാകെ ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ രാവിലെ 10 മണിയ്ക്ക് റിപ്പബ്ലിക്ക് ദിന പരേഡ് തുടങ്ങും. ഇത്തവണ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയാണ് ചടങ്ങിലെ മുഖ്യാതിഥി. ആദ്യമായിട്ടാണ് ഒരു ഈജിപ്ഷ്യന്‍ ഭരണാധികാരിയെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തുന്നത്.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സൈനികശേഷിയും കരുത്തും പരേഡിനിടയില്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണത്തെ പരേഡില്‍ കേരളത്തിന്റെ ഫ്‌ലോട്ടും പരേഡില്‍ സ്ഥാനം നേടിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ആഘോഷങ്ങള്‍ ഒരുവഴിക്ക് നടക്കുമ്പോഴും കനത്ത സുരക്ഷ തന്നെയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. കശ്മീരിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാലത്തില്‍ സുരക്ഷാ ഏജന്‍സികള്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

webdesk14: