2018 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പത്തു ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കന്മാര്‍ മുഖ്യാതിഥികളായി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. 2017 ആസിയാന്‍ രാജ്യങ്ങളെയും ഭാരതത്തെയും സംബന്ധിച്ചിടത്തോളം വിശേപ്പെട്ടതാണെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. ആസിയാനുമായുള്ള ഭാരതത്തിന്റെ സംഖ്യം 25 വര്‍ഷം പൂര്‍ത്തിയാക്കിയതും 2017ലാണ്.
ഭാരതത്തിലെ മുസ്ലിം സ്ത്രീകള്‍ക്ക് പുരുഷതുണയില്ലാതെ ഹജ്ജിനു പോകാനുള്ള അവകാശമില്ലായിരുന്നു. അതുകൊണ്ട് സര്‍ക്കാര്‍ ഇതില്‍ മാറ്റംവരുത്തി. ഇപ്രാവശ്യം ഏകദേശം 1300 സ്ത്രീകള്‍ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയിട്ടുണ്. ഒറ്റയ്ക്ക് പോകാന്‍ അപേക്ഷ നല്‍കുന്ന എല്ലാവര്‍ക്കും അലസരം ഉറപ്പാക്കാന്‍ ന്യൂനപക്ഷ മന്ത്രാലയത്തോട് നിര്‍ദ്ദേശം നല്‍കിയിട്ടുണെന്നും മോദി മന്‍ കി ബാതില്‍ പറഞ്ഞു.