X

പി.എസ്.ജി പരിശീലകനായി എന്‍ട്രികെ വരുമെന്ന് റിപ്പോര്‍ട്ടുകള്‍

പാരീസ്: സിനദിന്‍ സിദാന്‍ വരുമെന്ന് കരുതി. പക്ഷേ പഴയ റയല്‍ മാഡ്രിഡ് ഇതിഹാസം സ്വന്തം നാട്ടിലെ ജോലിയില്‍ താല്‍പ്പര്യമെടുത്തില്ല. പകരം പി.എസ്.ജി പരിശീലകനായി വരാന്‍ പോവുന്നത് പഴയ സിംഹം-ലൂയിസ് എന്‍ട്രികെ. ഖത്തര്‍ ലോകകപ്പില്‍ സ്‌പെയിനിനെ നയിച്ച പരിശീലകനാണ് എന്‍ട്രികെ. ബാര്‍സിലോണ ഉള്‍പ്പെടെയുള്ള വന്‍കിട ക്ലബുകളുടെ അമരത്ത് ഇരുന്ന വ്യക്തി. മെസിക്കും സംഘത്തിനും പാഠങ്ങള്‍ പഠിപ്പിച്ച ആശാന്‍.

പുതിയ സീസണ്‍ മുന്‍നിര്‍ത്തി കൃസ്റ്റഫര്‍ ഗാട്‌ലര്‍ക്ക് പകരം വരാന്‍ പോവുന്നത് എന്‍ട്രികെയാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗിക കരാറായിട്ടില്ല. അവസാന സീസണില്‍ മെസിയും നെയ്മറും എംബാപ്പേയുമെല്ലാമുണ്ടായിട്ടും പി.എസ്.ജിക്ക് ആകെ ലഭിച്ചത് ഫ്രഞ്ച് ലിഗ് കിരീടം മാത്രമാിരുന്നു. അത് തന്നെ തപ്പി തടഞ്ഞ് സ്വന്തമാക്കിയതാണ്. ചാമ്പ്യന്‍്‌സ് ലീഗില്‍ ടീം നേരത്തെ പുറത്തായി. പുതിയ സീസണില്‍ മെസിയും നെയ്മറുമില്ല. എംബാപ്പേയുടെ കാര്യത്തില്‍ ഉറപ്പുമില്ല. സെര്‍ജിയോ റാമോസും കരാര്‍ പൂര്‍ത്തിയാക്കി. യുവനിരയെ വെച്ചായിരിക്കും എന്‍ട്രികെ പാര്‍ക്ക് പ്രിന്‍സസില്‍ പുതിയ സീസണിന് തുടക്കമിടുക. 53 കാരനായ എന്‍ട്രിക്കെ വരുന്ന ദിവസങ്ങളില്‍ തന്നെ കരാറില്‍ ഒപ്പിടുമെന്നാണ് കരുതപ്പെടുന്നത്.

webdesk11: