ഗൂഗിള്‍ ഇന്ത്യ 453 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. വിവിധ വകുപ്പുകളില്‍ നിന്നാണ് ഇത്രയും ആളുകളെ പിരിച്ചുവിട്ടിരിക്കുന്നത്. ഗൂഗിള്‍ ഇന്ത്യയുടെ തലവന്‍ സഞ്ജയ് ഗുപ്ത ഇമെയില്‍ വഴി ഇന്നലെ അര്‍ദ്ധരാത്രിയോടെ
വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു.
സാമ്പത്തിക മാന്ദ്യമെന്നാണ് പ്രഥാമികമായി അറിയാന്‍ കഴിയുന്നത്. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഇങ്ക് കഴിഞ്ഞ മാസം 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.