ന്യൂഡല്‍ഹി: ടെലികോം- ഇന്റര്‍നെറ്റ് സേവന രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന 5ജി അത്ര വേഗമൊന്നും രാജ്യത്ത് ലഭ്യമാകില്ലെന്ന് റിപ്പോര്‍ട്ട്. ടെലികോം സേവന ദാതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടാണ് 5ജി നെറ്റ് വര്‍ക്കിനായി തിരഞ്ഞെടുത്ത രാജ്യത്തെ വലിയ 10 നഗരങ്ങളില്‍ തന്നെ സേവനം ലഭ്യമാകാന്‍ ആറു മുതല്‍ എട്ടു മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് പറയുന്നത്.
നിലവിലെ ടവറുകളില്‍ 5ജി നെറ്റ് വര്‍ക്കിനുള്ള സാങ്കേതിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള കാലതാമസമാണിത്. മാത്രമല്ല 5ജി റേഡിയോ ബാന്‍ഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമഗ്രികളുടെ ക്ഷാമവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചൈനാ – തായ്‌വാന്‍ സംഘര്‍ഷമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.