മുസ്‌ലിം വിശ്വാസികളുടെ പ്രധാനപ്പെട്ട ആചാരമായ മുഹറം ദിനത്തില്‍ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യരുതെന്ന് ഉത്തരവിട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി. ഒക്ടോബര്‍ ഒന്നുമുതല്‍ നാലുവരെയാണ് ഹിന്ദു മതവിശ്വാസികള്‍ ദശമി ആഘോഷിക്കുന്നത്. ഇതില്‍ ഒക്ടോബര്‍ ഒന്നൊഴികെയുള്ള ദിവസങ്ങളില്‍ മാത്രമേ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാവു എന്ന് മമത ഉത്തരവിടുകയായിരുന്നു.
ഒക്ടോബര്‍ ഒന്നിനാണ് മുഹറം വരുന്നത്. ദശമി ആഘോഷവും അന്ന് മുതലാണ് തുടങ്ങുന്നത്. എന്നാല്‍ വ്യത്യസ്ഥ മതങ്ങളുടെ രണ്ട് വിശ്വാസപരമായ ആചാരങ്ങളും ഒരേ ദിവസം തുടങ്ങുന്നതിനാല്‍ വിശ്വാസികളുടെ സൗകര്യാര്‍ത്ഥം ഒക്ടോബര്‍ ഒന്നിന് വിഗ്രഹം നിമജ്ജനം ചെയ്യുന്നതുപോലെയുള്ള തിരക്ക് അനുഭവപ്പെടുന്ന ചടങ്ങുകള്‍ക്ക് നിയന്ത്രണം നല്‍കുകയായിരുന്നു. ദശമി ആഘോഷിക്കമ്മിറ്റിക്കാരുമായും മുഹറം ആചരിക്കുന്ന കമ്മിറ്റിക്കാരുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു തീരുമാനം. രണ്ടു മുതല്‍ നാലുവരെ ദശമി ആഘോഷിക്കും. ചര്‍ച്ചക്കുശേഷം മമത തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചു. സെപ്തംബര്‍ 30ന് വൈകുന്നേരം ആറുമുതല്‍ ഒക്ടോബര്‍ ഒന്നാം തിയ്യതിവരെ വിഗ്രഹ നിമജ്ജനം പാടില്ലെന്ന് ഇന്ന് രാവിലെ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷവും മമത ഇത്തരത്തിലുള്ള ഉത്തരവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. തുര്‍ന്ന് കൊല്‍ക്കത്ത ഹൈക്കോടതി മമതയുടെ ഉത്തരവ് സ്‌റ്റേ ചെയ്തു. മമതയുടെ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള ഉത്തരവാണിതെന്ന് ബി.ജെ.പി ആരോപിക്കുന്നു.