കോഴിക്കോട്: തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിച്ച് നിലനില്‍പ്പ് സാധ്യമാക്കുന്ന സി.പി.എമ്മിന്റെ തനി നിറം തുറന്നുകാണിച്ച് മുസ്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ പുസ്തക രചനയില്‍. സി.പി.എമ്മിന്റെ വര്‍ഗ രാഷ്ട്രീയവും രാഷ്ട്രീയ വര്‍ഗീയതയും എന്ന പേരിലുള്ള പഠന ഗ്രന്ഥം മൂന്നു മാസത്തിനകം പുറത്തിറക്കാനാണ് തീരുമാനം.
ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതകളെ സമീകരിച്ച് രണ്ടും തരാരം ഉപയോഗിക്കുന്ന സി.പി.എമ്മിന്റെ തന്ത്രത്തിന്റെ ഭാഗമായി പി ജയരാജന്‍ രചിച്ച, കേരളം മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം ഉള്‍പ്പെടെ ഉന്നയിച്ച ദുരാരോപണങ്ങളെ പൊളിച്ചടുക്കുന്നതും സി.പി.എമ്മിന്റെ തനിനിറം തുറന്നുകാണിക്കുകയുമാണ് ലക്ഷ്യം. ഇസ്ലാമില്‍ ആദരണീയരായി കാണുന്ന ഖലീഫമാരെയും കേരളത്തിന്റെ മതേതര മുഖവും നവോത്ഥാന നായകരിലൊരാളുമായ കെ.എം സീതിസാഹിബ് ഉള്‍പ്പെടെയുള്ളവരെ ഭീകരരും വില്ലന്മാരുമായി അവതരിപ്പിക്കുന്ന പി ജയരാജന്റെ പുസ്തകത്തിന്റെ പുകമറ നീക്കുന്നതുകൂടിയാവും ഗ്രന്ഥം.
ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എം എടുക്കാ ചരക്കായതിന്റെയും അണികളും നേതാക്കളുമാകെ ബി.ജെ.പിയില്‍ വിലയം പ്രാപിച്ചതിന്റെയും നേര്‍ ചിത്രം പുസ്തകം അനാവരണം ചെയ്യും. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലും നവോത്ഥാന പ്രവര്‍ത്തനങ്ങളിലും സി.പി.എമ്മിന്റെ പൊളളവാദങ്ങള്‍ തുറന്നുകാണിക്കുന്നതോടൊപ്പം ദേശവിരുദ്ധതയിലും മനുഷ്യത്വവിരുദ്ധതയിലും സി.പി.എം നടത്തിയ ഞെട്ടിക്കുന്ന പ്രതിലോമ പ്രവര്‍ത്തനങ്ങളും രേഖകള്‍ സഹിതം സമര്‍ത്തിക്കുന്ന പുസ്തകം വേറിട്ടതാവും.