ഡല്‍ഹി പൊലീസിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. പത്ത് ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കുമെന്നും സമാനമായ ഒരു യാത്ര ഏതെങ്കിലും ഭരണകക്ഷി നേതാക്കള്‍ നടത്തി ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ പിന്നാലെ പോകുമായിരുന്നോയെന്നും രാഹുല്‍ പൊലീസിനോട് ചോദിച്ചു.
പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് കണ്ട് അറിയിച്ചുവെന്ന കശ്മീരിലെ പ്രസംഗത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് പൊലീസ് രാഹുലിന് നോട്ടീസ് നല്‍കിയത്.